ad
Deshabhimani

കേന്ദ്രസംഘം പരിശോധന പൂർത്തിയാക്കി

പക്ഷിപ്പനി: സാന്പിൾ ഭോപ്പാലിലേക്ക്‌ അയച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Feb 06, 2026, 12:23 AM | 1 min read

ആലപ്പുഴ

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ കേന്ദ്രസംഘം പരിശോധന പൂർത്തിയാക്കി. ഇരുജില്ലകളിൽനിന്നുമായി ശേഖരിച്ച 58 സാമ്പിൾ ഭോപാൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക്‌ പരിശോധനയ്‌ക്കയയച്ചു. ഓർത്തോമിക്സോ വൈറസ് വിഭാഗത്തിലെ ഏറെ മാരകമായതും വേഗത്തിൽ പടരുന്നതും മരണനിരക്ക് ഉയർന്നതുമായ ‘എച്ച്5 എൻ1 ’ വകഭേദത്തിൽപ്പെട്ട വൈറസുകളാണ് ജില്ലയിൽ വളർത്തുപക്ഷികളിൽ കണ്ടെത്തിയത്‌. ഇത്തരം വൈറസുകൾ പ്രദേശത്തെ പരിസ്ഥിതിയിൽ ലയിച്ചോയെന്നും അവയുടെ സാന്നിധ്യമുണ്ടോയെന്നും സംഘം പരിശോധിക്കും. മുൻവർഷങ്ങിൽ വൈറസ്‌ ബാധിച്ച്‌ ചത്ത താറാവുകളുടെ ഉൾപ്പടെ അവശിഷ്ടങ്ങളാണ്‌ പരിശോധിച്ചത്‌. എന്നാൽ ഇത്തവണ പരിസ്ഥിതിയിൽനിന്നുള്ള സാമ്പിളുകളാണ്‌ സംഘം ശേഖരിച്ചത്‌. വിശദപരിശോധനയ്ക്കുശേഷം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‌ സംഘം റിപ്പോർട്ട് സമർപ്പിക്കും.

രോഗം ആവർത്തിക്കുന്നത്‌ ദേശാടനപ്പക്ഷികൾ അടുത്ത്‌ ഇടപഴകുന്നതിനാൽ

​ കേരളത്തിൽ പക്ഷിപ്പനി ആവർത്തിച്ച്‌ സ്ഥിരീകരിക്കുന്നത്‌ ദേശാടനപ്പക്ഷികളും വളർത്തുപക്ഷികളും തമ്മിൽ അടുത്ത്‌ ഇടപഴകുന്നതിനാലാണെന്നാണ്‌ പ്രാഥമിക നിഗമനം. ഇരുജില്ലകളിലും നടത്തിയ പരിശേോധനയിൽ കോഴിഫാമുകളിൽ വരെ ദേശാടനപക്ഷികൾ അടുത്ത്‌ ഇടപഴകുന്നതായി കണ്ടെത്തി. സംസ്ഥാനത്ത്‌ കുട്ടനാടൻ പ്രദേശത്താണ്‌ താറാവുകളെ പരമ്പരാഗത രീതിയിൽ വളർത്തുന്നത്‌. എന്നാൽ വൈറസ്‌ ബാധിച്ച്‌ ചത്തപക്ഷികളുടെ അവശിഷ്ടം ഭക്ഷിച്ചതിനാലാണ്‌ കാക്കകളിൽ പക്ഷിപ്പനി ബാധിച്ചതെന്നാണ്‌ വിലയിരുത്തൽ. സാധാരണഗതിയിൽ പക്ഷികളിൽമാത്രം ഒതുങ്ങി നിൽക്കുന്നതാണ് ഇത്തരം വൈറസുകളിലേറെയും. കൊക്കിനും രോഗം ബാധിച്ചു ആലപ്പുഴയിലെ മുഹമ്മ, കോടംതുരുത്ത് പഞ്ചായത്തുകളിലാണ്‌ 2026ൽ ആദ്യമായി കാക്കകളിൽ രോഗം കണ്ടെത്തിയത്‌. പിന്നീട്‌ തഴക്കരയിലും കണ്ണൂർ ജില്ലയിലെ എടക്കാനത്തും മാലൂരിലും രോഗം സ്ഥിരികരിച്ചു. എന്നാൽ എറണാകുളം രാ​മ​മം​ഗ​ല​ത്ത് കൊക്കിനാണ്‌ രോഗം ബാധിച്ചത്‌. എച്ച് 5എൻ1 വകഭേദത്തിൽപ്പെട്ട വൈറസുകളാണ് ബാധിച്ചത്‌. എന്നാൽ കൊല്ലം ജില്ലയിലെ ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ എച്ച്9 എൻ2 വിഭാഗത്തിൽപ്പെട്ട വൈറസ്‌ ഉണ്ടാക്കിയ പക്ഷിപ്പനിയും ജനുവരിയിൽ സ്ഥിരീകരിച്ചിരുന്നു. ഭോപ്പാലിലെ നാഷണൽ ഹൈ സെക്യൂരിറ്റി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. തീവ്രത വളരെകുറഞ്ഞ വൈറസാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home