ad
Deshabhimani

print edition അർജന്റീനക്കെതിരെ ഫിഫ അന്വേഷണം

ARGENTINA FIFA
വെബ് ഡെസ്ക്

Published on Jul 22, 2026, 01:07 AM | 1 min read

ന്യൂയോർക്ക്‌: ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനലിനുശേഷം നടന്ന സംഘർഷം ഫിഫ അന്വേഷിക്കുന്നു. മത്സരശേഷം അർജന്റീന താരങ്ങളും പരിശീലക സംഘത്തിലെ ചിലരും സ്‌പെയ്‌ൻ കളിക്കാരെ ആക്രമിച്ചിരുന്നു. വിജയാഘോഷത്തിനിടെ സ്‌പാനിഷ്‌ താരത്തിന്റെ വയറ്റിൽ അർജന്റീനയുടെ നഹുവേൽ മോളീന ഇടിച്ചതാണ്‌ സംഭവങ്ങൾക്ക്‌ തുടക്കമായത്‌. സ്‌പെയ്‌ൻ കളിക്കാർ ഇതിനെതിരെ പ്രതികരിച്ചപ്പോൾ അർജന്റീന മധ്യനിരക്കാരൻ ലിയാൻഡ്രോ പരെദെസ്‌ എതിർതാരങ്ങളായ എറിക്‌ ഗാർഷ്യയെ ചവിട്ടി വീഴ്‌ത്തുകയും യുവതാരം ഗാവിയെ കഴുത്തിന്‌ പിടിച്ച്‌ തള്ളി നിലത്തിടുകയും ചെയ്‌തു. അർജന്റീന സംഘത്തിലെ മറ്റ്‌ ചിലരും ഇതിന്റെ ഭാഗമായിരുന്നു. ഫിഫ അച്ചടക്ക സമിതിയാണ്‌ വിഷയം അന്വേഷിക്കുന്നത്‌. കുറ്റക്കാരെന്ന്‌ തെളിഞ്ഞാൽ കളിക്കാർക്കും പരിശീലകർക്കും വിലക്കുണ്ടാകും. അർജന്റീന അസോസിയേഷനിൽനിന്ന്‌ പിഴ ഇ‍ൗടാക്കാനും സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home