Deshabhimani

കുറ്റിപ്പുറത്ത് എംഡിഎംഎയുമായി തവനൂർ സ്വദേശികൾ പിടിയിൽ

Drug Case
വെബ് ഡെസ്ക്

Published on Oct 02, 2026, 06:21 PM | 1 min read

തിരൂർ: കുറ്റിപ്പുറത്ത് എംഡിഎംഎയുമായി തവനൂർ സ്വദേശികൾ പിടിയിൽ. തവനൂർ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്കുസമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി ബം​ഗളൂരുവിൽ നിന്നുമെത്തിച്ച വിപണിയിൽ അഞ്ചുലക്ഷം വിലവരുന്ന 100 ​ഗ്രാമോളം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു. തവനൂർ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.


നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരിലും പരിസരങ്ങളിലും വിൽപ്പന നടത്താനായാണ് എംഡിഎംഎ ബം​ഗളൂരുവിൽ നിന്നും എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഇവരിൽ നിന്ന് പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്നവരെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും ഉപയോഗിക്കുന്നവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചതായും മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടായേക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home