Deshabhimani

അസമിൽ മണ്ണിടിച്ചിൽ; പെട്രോൾ പമ്പിലേക്ക് മണ്ണും പാറകളും ഇടിഞ്ഞുവീണു

LANDSLIDE
വെബ് ഡെസ്ക്

Published on Oct 02, 2026, 05:42 PM | 1 min read

ഗുവാഹത്തി: അസം–മേഘാലയ അതിർത്തിയിലെ ജോറാബത്തിലെ ടെൻ മൈലിൽ വൻ മണ്ണിടിച്ചിൽ. പ്രദേശത്തുള്ള ഒരു പെട്രോൾ പമ്പിന് പിന്നിലേക്ക് സമീപത്തെ മലഞ്ചെരിവിന്റെ വലിയൊരു ഭാഗമാണ് ഇടിഞ്ഞുവീണത്.


വൻതോതിൽ മണ്ണും പാറകളും താഴേക്ക് പതിച്ചതോടെ പെട്രോൾ പമ്പ് പരിസരത്തിന്റെ പകുതിയോളം ഭാഗം അവശിഷ്ടങ്ങൾ മൂടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


പെട്രോൾ പമ്പിന്റെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങളിലേക്കും മണ്ണും അവശിഷ്ടങ്ങളും പതിച്ചു. വാഹനങ്ങൾക്ക് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. തിരക്കേറിയ പെട്രോൾ പമ്പിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നു. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.


മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തുകയാണ്. അവശേഷിക്കുന്ന മലഞ്ചെരിവിന്റെ സ്ഥിതിയും കൂടുതൽ മണ്ണ് ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.


ജോറാബത്ത് മേഖലയിലെ നിരവധി സ്ഥലങ്ങളിൽ മലകൾ വെട്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കനത്ത മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചിൽ ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. സ്ഥലത്തെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home