Deshabhimani

'ഓം' തിയറ്ററിലെത്താൻ ഇനിയും കാത്തിരിക്കണം; പുതിയ റിലീസ് തിയതി പുറത്ത്

om movie tamil
വെബ് ഡെസ്ക്

Published on Oct 02, 2026, 05:54 PM | 2 min read

ചെന്നൈ: ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 20നാണ് ചിത്രത്തിന്റെ ആ​ഗോള റിലീസ്. ദീപാവലിക്ക് ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും രജനീകാന്തിന്റെ ജയിലർ 2, സൂര്യയുടെ ചിത്രവും ഇതേ സമയത്ത് തിയറ്ററുകളിൽ റിലീസ് തീരുമാനിച്ചതിനാൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. കള്ളക്കടത്തുകാരനായ ബർമ കാർത്തികേയനെന്ന കഥാപാത്രമായി മമ്മൂട്ടിയും ഓമിലുണ്ട്. സിയ എൻട്രി എന്ന പേരിലാണ് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ ഈ കഥാപാത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു.


ധനുഷിന്റെ കഥാപാത്രത്തിന്റെ ഇൻട്രൊ രംഗം ഉൾപ്പെടുത്തി അടുത്തിടെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.


ഓം -ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം 'ഉധിരം: ദ ബ്ലഡ് വുഡ്' എന്ന ടൈറ്റിൽ ടാഗ് ലൈനോടെയാണ് എത്തുന്നത്. പക്കാ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018ൽ റാം ഒരുക്കിയ 'പേരൻപ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കർ ആണ് D55 നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക. പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസന്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home