പക്ഷിപ്പനി മുൻകരുതൽ: നിവേദനം നൽകി

പക്ഷിപ്പനി പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് കെ നസീർ കലക്‌ടർക്ക് നിവേദനം നൽകുന്നു
കായംകുളം
തുടർച്ചയായുണ്ടാകുന്ന പക്ഷിപ്പനി വ്യാപനത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രതിരോധം ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ കലക്‌ടർക്ക് നിവേദനം നൽകി. ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ ദേശാടനപ്പക്ഷികൾ എത്തുന്നതോടെയാണ് രോഗബാധ രൂക്ഷമാകുന്നത്. ഈ ഘട്ടത്തിൽ നിരീക്ഷണം കർശനമാക്കണം. നിയന്ത്രണങ്ങൾ മുൻകൂട്ടി ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ് കെ നസീർ, ട്രഷറർ ആർ രവീന്ദ്രൻ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.










0 comments