ബയോമെഡിക്കൽ മാലിന്യങ്ങൾ പറന്പിൽ തള്ളി

കുറ്റിത്തെരുവ് ജങ്‌ഷന് വടക്കുഭാഗത്ത് തള്ളിയ ബയോമെഡിക്കൽ മാലിന്യങ്ങൾ
കായംകുളം
കെ പി റോഡിൽ കുറ്റിത്തെരുവ് ജങ്‌ഷന് വടക്കുഭാഗത്ത് സ്വകാര്യപറമ്പിലും റോഡിലുമായി ബയോമെഡിക്കൽ മാലിന്യങ്ങൾ തള്ളി. മാവേലിക്കര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സാൻക്രോസ് ലബോറട്ടറീസ് എന്ന മരുന്ന് നിർമാണ കമ്പനിയുടെ രാസപദാർഥങ്ങളും അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമാണ് തള്ളിയത്. മാലിന്യവും ഇറക്കിയ ലോറിയും നഗരസഭയുടെ ആരോഗ്യ വിഭാഗം പിടികൂടി. ഏകദേശം 500 കിലോയ്ക്ക് മുകളിൽ വരുന്ന മാലിന്യമാണ് തള്ളാൻ ശ്രമിച്ചത്.











0 comments