ബെഫി അവകാശദിനം ആചരിച്ചു

ബെഫി ആലപ്പുഴയിൽ സംഘടിപ്പിച്ച അവകാശ ദിനാചരണം വി ജി വിഷ്ണു ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ബാങ്ക് ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) അവകാശദിനം ആചരിച്ചു. എൻപിഎസ് പെൻഷൻ സമ്പ്രദായം ഉപേക്ഷിക്കുക, എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, സ്ഥിരം നിയമനങ്ങൾ ഒഴിവാക്കി കരാർ/താൽക്കാലിക ജോലികളിലേക്ക് ജീവനക്കാരെ തള്ളിവിടുന്ന കോർപറേറ്റ് നയങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക, സാമൂഹിക സുരക്ഷാ കോഡ് 2020 തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ജീവനക്കാര്‍ ഉന്നയിച്ചു. കേരള ബാങ്ക് ആലപ്പുഴ റീജണൽ ഓഫീസിന് മുന്നിൽ നടന്ന പരിപാടി നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് വി ജി വിഷ്ണു ഉദ്ഘാടനംചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് വി കെ രമേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി ജയരാജ്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി ആർ റെജികുമാർ, ബെഫി വനിതാ സബ് കമ്മിറ്റി കൺവീനർ എം എം ലിജിമോൾ, കെ പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.









0 comments