ad
Deshabhimani

ദേശീയ പണിമുടക്ക്‌: 
ബെഫി ധർണ സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആലപ്പുഴ സിഎസ്‌ബി ബാങ്ക് മെയിൻ ബ്രാഞ്ചിന് മുന്നിൽ ബെഫി സംഘടിപ്പിച്ച ധർണ 
ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ അശ്വിൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 28, 2026, 12:59 AM | 1 min read

ആലപ്പുഴ

മാർച്ച്‌ 16ന്‌ നടക്കുന്ന ദേശീയ പണിമുടക്കിന്‌ മുന്നോടിയായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ധർണ സംഘടിപ്പിച്ചു. ഉഭയകക്ഷി ശമ്പള പരിഷ്‌കരണ കരാറുകൾ നടപ്പാക്കുക, സബ് സ്‌റ്റാഫിന് ഫുൾടൈം ശമ്പളം നടപ്പാക്കുക, മുഴുവൻ സിടിസി ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, വിരമിച്ച ജീവനക്കാർക്ക് റെഗുലേഷൻ പ്രകാരമുള്ള പെൻഷൻ അനുവദിക്കുക, കേന്ദ്രസർക്കാരിന്റെ ബാങ്കിങ്‌ മേഖലകളിലുള്ള കോർപറേറ്റ്‌വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആലപ്പുഴ സിഎസ്‌ബി ബാങ്ക് പ്രധാന ശാഖയ്‌ക്ക്‌ മുന്നിലാണ്‌ ധർണ സംഘടിപ്പിച്ചത്‌. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ അശ്വിൻ ഉദ്ഘാടനംചെയ്‌തു. ബെഫി ജില്ലാ പ്രസിഡന്റ് വി കെ രമേശൻ അധ്യക്ഷനായി. സെക്രട്ടറി എസ് സി സുരേഷ്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഹരിഹര ബ്രഹ്മ മോഹൻ, വി ആർ റെജികുമാർ, നിതിൻ, എം ബാബു, ലിജിമോൾ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home