സ്‌കൂളുകളിൽ ബേസിക് ലൈഫ് സപ്പോർട്ട് കോഴ്സ്

സ്‌കൂളുകളിൽ ബേസിക് ലൈഫ് സപ്പോർട്ട് കോഴ്സ് പരിശീലനമൊരുക്കാനുള്ള ആലോചനായോഗത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ സംസാരിക്കുന്നു
കാർത്തികപ്പള്ളി
മുതുകുളം ബ്ലോക്ക് പഞ്ചായത്തും എൽമെക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ എമർജൻസി വിഭാഗവും ചേർന്ന് സ്‌കൂളുകളിൽ ബേസിക് ലൈഫ് സപ്പോർട്ട് കോഴ്സ് പരിശീലനമൊരുക്കാനുള്ള ആലോചനായോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ അധ്യക്ഷനായി. എൽമെക്‌സ് ഹോസ്‌പിറ്റൽ എമർജെൻസി വിഭാഗം മേധാവി ഡോ. നിഖിൽ കൃഷ്‌ണൻ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി ഇൻ ചാർജ് ഇസ്‌മയിൽ, സ്ഥിരംസമിതി അധ്യക്ഷരായ എസ് രേഖ, രശ്‌മി ശ്രീനി, അംഗങ്ങളായ ഗീത ശ്രീജി, എസ് വിജയകുമാരി, സുനിൽ സൂര്യമംഗലം, ശ്രീഹരി കൊട്ടീരേത്ത്, സിജി വി ശശി, എ കെ അഖിൽ കൃഷ്‌ണൻ, ശാലിനി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകരും അഗ്‌നിരക്ഷാസേന,- പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.










0 comments