കർഷകസംഘം ജില്ലാ സമ്മേളനം: സെമിനാർ നടത്തി

കർഷകസംഘം സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി ഈസ്റ്റ്, വെസ്റ്റ് വില്ലേജ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കുറുപ്പംപടി സഹകരണ ബാങ്ക് പെരുമ്പാവൂർ ബ്രാഞ്ച് ഹാളിൽ ‘നിയോ ലിബറൽ സാമ്പത്തിക നയങ്ങളും വർഗീയ നിലപാടുകളും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. വി പി ബാബു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, പി എസ് സുബിൻ, പി സി ബാബു, വി പി ഖാദർ, ഷീല സതീശൻ, പി കെ സോമൻ, ഇ വി ജോർജ്, എസ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു.









0 comments