ad
Deshabhimani

print edition വിസിമാരുടെ ആർഎസ്‌എസ്‌ സേവ: വിമർശം മറന്ന്‌ മന്ത്രി

Roji M John
വെബ് ഡെസ്ക്

Published on Aug 20, 2026, 01:31 AM | 1 min read

തിരുവനന്തപുരം: വിസിമാർ ആർഎസ്‌എസ്‌ വേദികളിൽ സ്ഥിരം സാന്നിധ്യമാവുകയും അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും ചെയ്‌ത സംഭവങ്ങളിൽ വിമർശമുന്നയിക്കാനോ താക്കീതുനൽകാനോ തയ്യാറാകാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.


വിസിമാരോട്‌ വിശദീകരണം ചോദിക്കാനും മാപ്പ്‌ പറയാൻ ആവശ്യപ്പെടാനും പ്രോ ചാൻസലർ എന്ന നിലയിൽ തയ്യാറാകണം എന്ന ആവശ്യം ശക്തമായിരിക്കെ ദുർബല പ്രതികരണം തുടരുകയാണ്‌ മന്ത്രി.


വിസിമാർ രാഷ്‌ട്രീയ ബന്ധമുള്ള പരിപാടികളിൽ പങ്കെടുക്കരുതെന്നാണ്‌ നിലപാടെന്നും കേന്ദ്രസർക്കാരിന്റെ മുഖംവെളുപ്പിക്കാനുള്ള പരാമർശം നടത്തി വിസിമാർ സ്വന്തംമുഖം വികൃതമാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. കേരള വിസിയുടെ പാറ്റ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ചൊവ്വാഴ്‌ച പ്രതികരണം തേടിയ മാധ്യമങ്ങളോട്‌ സംസാരിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല. എൽഎൽബി പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട്‌ ഉന്നയിക്കപ്പെട്ടിട്ടുള്ള വിഷയം ന്യായമാണെന്നും വിദ്യാർഥികളുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home