ad
Deshabhimani

സഖാവിന്റെ സ്‌മരണ പുതുക്കി

പി കൃഷ്ണപിള്ള ദിനത്തില്‍ സിപിഐ എം കോഴിക്കോട് ദേശാഭിമാനി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു.

പി കൃഷ്ണപിള്ള ദിനത്തില്‍ സിപിഐ എം കോഴിക്കോട് ദേശാഭിമാനി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 02:24 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളും കേരളഘടകം ആദ്യ സെക്രട്ടറിയുമായ പി കൃഷ്‌ണപിള്ളയുടെ 78ാം ചരമവാർഷികം ജില്ലയിൽ സമുചിതമായി ആചരിച്ചു. സിപിഐ എം നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത്‌ ഏരിയാകേന്ദ്രങ്ങളിൽ പ്രകടനവും അനുസ്‌മരണ യോഗവും ചേർന്നു. സുരക്ഷ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ സൊസൈറ്റി നേതൃത്വത്തിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ അത്തോളിയിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. നഗരത്തിൽ സിപിഐ എം ട‍ൗൺ, നോർത്ത്‌, സ‍ൗത്ത്‌ ഏരിയാ കമ്മിറ്റികളുടെയും സിപിഐ സിറ്റി കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. എം കെ പ്രജോഷ്‌അധ്യക്ഷനായി. ടി വി ബാലൻ, ടി വി നിർമലൻ, എൽ രമേശൻ, ബാബു പറശ്ശേരി, കെ ബൈജു, പി കെ നാസർ, ഒ എം ഭരദ്വാജ്, എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ ജില്ലാ സെക്രട്ടറി എം മെഹബൂബും നാദാപുരത്ത്‌ പി മോഹനനും ഉദ്‌ഘാടനംചെയ്‌തു. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കൃഷ്ണപിള്ള സ്മൃതി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്‌ഘടനംചെയ്യും. പ്രൊഫ. സി പി അബൂബക്കർ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ഡോ. യു ഹേമന്ത്‌കുമാർ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു. തുടർന്ന്‌ നിർമിതബുദ്ധി സാങ്കേതികവിദ്യയും സാമൂഹികതയും എന്ന ശിൽപ്പശാലയിൽ ഡോ. ജിജോ പി ഉലഹന്നാൻ, ദീപക്‌ പച്ച, ഷക്കീൽ അഹമ്മദ്‌ എന്നിവർ ക്ലാസെടുത്തു. ഡോ. എസ്‌ ശ്രീകുമാരി, ഡോ. എം സത്യൻ, ഡോ. ഡി കെ ബാബു എന്നിവർ മോഡറേറ്ററായി. ദേശാഭിമാനി ലോക്കൽകമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണസമ്മേളനം റസിഡന്റ് എഡിറ്റര്‍ എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ്‌ മാനേജർ പ്രദീപ്‌ മോഹൻ അധ്യക്ഷനായി. ചീഫ്‌ ന്യൂസ്‌ എഡിറ്റർ ടി ചന്ദ്രമോഹൻ, ന്യൂസ്‌എഡിറ്റർ പി സുരേശൻ, ലോക്കൽ സെക്രട്ടറി പി വി ജീജോ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home