ക്രോസ്-കൺട്രി മത്സരം സംഘടിപ്പിച്ചു

ഓൾ കേരള ക്രോസ്-കൺട്രി മത്സരം മുഹമ്മദ് ഷിയാസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പള്ളുരുത്തി
കിൻസ് റേസിന്റെ നേതൃത്വത്തിൽ നടത്തിയ ഓൾ കേരള കിൻസ് ക്രോസ് കൺട്രി മത്സരത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ് വിദ്യാർഥികളായ അജ്മൽ ഒന്നാംസ്ഥാനവും അജിത് രണ്ടാംസ്ഥാനവും നേടി.
കൊച്ചി സ്വദേശി മനോജ്കുമാർ മൂന്നാംസ്ഥാനക്കാരനായി. വനിതാവിഭാഗത്തിൽ കോതമംഗലം എംഎ കോളേജിലെ എം എ പൗർണമി ഒന്നും തൃശൂർ വിമല കോളേജിലെ എസ് ഐശ്വര്യ രണ്ടും എംഎ കോളേജിലെ ജി ജിൻസി മൂന്നാംസ്ഥാനവും നേടി. വെറ്ററൻസ് വിഭാഗത്തിൽ മുണ്ടംവേലി സ്വദേശി റോക്കി ചോറി ഒന്നും പള്ളുരുത്തി സ്വദേശി ഐ സി ബോസ് രണ്ടും സ്ഥാനക്കാരായി. ഇടക്കൊച്ചി പാലത്തിൽനിന്ന് ആരംഭിച്ച മത്സരം മുഹമ്മദ് ഷിയാസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
കിൻസ് റേസ് പ്രസിഡന്റ് ജോസഫ് ജോൺ ചാണയിൽ അധ്യക്ഷനായി. സമാപനച്ചടങ്ങിൽ കെ ജെ മാക്സി മുഖ്യാതിഥിയായി. കോഴിക്കോട് ആർടിഒ ജെബി ചെറിയാൻ, സാജർ സിത്താര എന്നിവർ സമ്മാനദാനം നിർവഹിച്ചു. കൗൺസിലർ ലെവിത നെൽസൺ, തമ്പി സുബ്രഹ്മണ്യം, സാജു ബാലുമ്മൽ, അലക്സ് പൂപ്പന, ആഷ്ലി ജേക്കബ്, വി കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.










0 comments