ad
Deshabhimani

എച്ച്എംടി ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്

ഓട്ടോറിക്ഷ കയറിൽ 
കെട്ടിവലിച്ച് പ്രതിഷേധിച്ചു ​​

ldf

എച്ച്എംടി കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ കോ–ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കൽ സമരം വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 02:18 AM | 1 min read

കളമശേരി


കളമശേരി എച്ച്എംടി ജങ്‌ഷനിൽ റോഡ്‌ തകർന്നുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വേറിട്ട സമരവുമായി മോട്ടോർ തൊഴിലാളികൾ. മോട്ടോർ കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യാസ് ജങ്‌ഷനിൽനിന്ന്‌ എച്ച്എംടി കവലയിലേക്ക് ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് മാർച്ച് നടത്തി. ​


റെയിൽവേ മേൽപ്പാലത്തിന് മുകളിലെ റോഡിലെ ടാറിങ് പൂർണമായും തകർന്നതാണ് കവലയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. ജനജീവിതം ദുസ്സഹമാക്കുന്ന വിഷയത്തിൽ ജനപ്രതിനിധിയും പൊതുമരാമത്തുവകുപ്പും അലംഭാവം അവസാനിപ്പിക്കണമെന്നും റോഡ് അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികൾ എച്ച്എംടി കവലയിൽ ശ്രദ്ധക്ഷണിക്കൽ സമരവും നടത്തി.


ഓട്ടോ–ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ​കളമശേരി ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് എൻ രവി അധ്യക്ഷനായി. സിപിഐ എം കളമശേരി സെൻട്രൽ ലോക്കൽ സെക്രട്ടറി ബിജു മോഹനൻ, ഓട്ടോറിക്ഷ മേഖലാ പ്രസിഡന്റ് ടി എ അസൈനാർ, ലോറി യൂണിയൻ പ്രസിഡന്റ് സക്കീർ ബാബു, ടെമ്പോ ലൈറ്റ് മോട്ടോർസ് യൂണിയൻ സെക്രട്ടറി സി എ സലാം, ഓട്ടോറിക്ഷ മേഖലാ സെക്രട്ടറി സി എ സക്കീർ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home