ad
Deshabhimani

കാമറക്കണ്ണുകൾ കഥ പറയുന്നു

കാമറക്കണ്ണുകളെ ചിരിപ്പിച്ച് ..  'ബിയോണ്ട് വേർഡ്സ് ' വാർത്താചിത്ര പ്രദർശനം ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരൻമാരായ തുളസിദാസ് ചൗധരി, പപ്പു താക്കൂർ, അജയ് നായിക് എന്നിവർ ചേർന്ന് കാമറയില്‍ ചിത്രമെടുത്ത് 
ഉദ്ഘാടനം ചെയ്യുന്നു.

കാമറക്കണ്ണുകളെ ചിരിപ്പിച്ച് .. 'ബിയോണ്ട് വേർഡ്സ് ' വാർത്താചിത്ര പ്രദർശനം ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരൻമാരായ തുളസിദാസ് ചൗധരി, പപ്പു താക്കൂർ, അജയ് നായിക് എന്നിവർ ചേർന്ന് കാമറയില്‍ ചിത്രമെടുത്ത് 
ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Aug 20, 2026, 02:23 AM | 1 min read

കോഴിക്കോട്‌ സങ്കടക്കടൽ ആസ്വാദകർക്ക്‌ മുന്നിലൊളിപ്പിച്ച്‌, അവരെ നിർത്താതെ ചിരിപ്പിക്കുന്ന സർക്കസ്‌ കലാകാരൻമാരുടെ ആദ്യ ക്ലിക്കോടെ "ബിയോണ്ട് വേർഡ്സ്'വാർത്താചിത്ര പ്രദർശനത്തിന്‌ തുടക്കം. കോഴിക്കോട്ടെ വിവിധ പത്രങ്ങളിലെ ഫോട്ടോ ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന വാർത്താചിത്ര പ്രദർശനം "ബിയോണ്ട് വേർഡ്സ്' ലളിതകലാ അക്കാദമി ആർട്‌ ഗ്യാലറിയിൽ ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരന്മാരായ തുളസിദാസ് ചൗധരി, പപ്പു താക്കൂർ, അജയ് നായിക് എന്നിവർ ചേർന്ന്‌ ഉദ്‌ഘാടനംചെയ്തു. ഗ്രോ വാസു മുഖ്യാതിഥിയായി. കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ എം ടി വിധുരാജ്, ജോയിന്റ്‌ സെക്രട്ടറി കെ രാഗേഷ് , ട്രഷറർ രമേശ് കോട്ടൂളി, പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ ഇപി മുഹമ്മദ്, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, മാധ്യമം ന്യൂസ് എഡിറ്റർ എം ഫിറോസ്ഖാൻ, സാംസ്കാരിക പ്രവർത്തകൻ ജയന്ത്കുമാർ, അഡ്വ. എം രാജൻ, മുതിർന്ന ഫോട്ടോഗ്രാഫർമാരായ പി മുസ്തഫ, എസ് രമേശ് കുറുപ്പ്, പി എൻ ശ്രീവത്സൻ, പി ജെ ഷെല്ലി, ആർട്ടിസ്റ്റ് മദനൻ തുടങ്ങിയവർ സംസാരിച്ചു. മുണ്ടക്കൈ ദുരന്തം, ട്രാൻസ് വിഷയം, ഫുട്ബോൾ, ജെല്ലിക്കെട്ട് തുടങ്ങിയ വിഷയങ്ങളിൽ മുപ്പതോളം ഫോട്ടോ ജേർണലിസ്റ്റുകളുടെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. അഞ്ച് ദിവസം നീളുന്ന പ്രദർശനം 23ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home