ad
Deshabhimani

ഒരാഴ്‌ച കെട്ടിടത്തിനുള്ളിൽ കുടുങ്ങി ഒടുവിൽ പൂച്ചക്കുഞ്ഞുങ്ങളെ രക്ഷപെടുത്തി

പൂച്ചക്കുഞ്ഞുങ്ങളെ രക്ഷപെടുത്തി
വെബ് ഡെസ്ക്

Published on Aug 20, 2026, 01:31 AM | 1 min read

കൽപ്പറ്റ ​ഒരാഴ്‌ച കെട്ടിടത്തിന്റെ ഷീറ്റിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി സന്നദ്ധപ്രവർത്തകർ. കൽപ്പറ്റയിലെ കെഎസ്ഇബി സർക്കിൾ ഓഫീസും സ്വർണ വ്യാപാര സ്ഥാപനവും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് രണ്ട് പൂച്ചക്കുട്ടികൾ കുടുങ്ങിയത്. ഷീറ്റിനുള്ളിൽനിന്ന് കരയുന്ന ശബ്ദം കേട്ട് ഉദ്യോഗസ്ഥരും ജോലിക്കാരും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അമ്മപ്പൂച്ച രക്ഷിക്കുമെന്ന്‌ കരുതിയെങ്കിലും അതുണ്ടായില്ല. തുടർന്നാണ് സന്നദ്ധപ്രവർത്തകൻ താഹിർ പിണങ്ങോടും സംഘവും രക്ഷാപ്രവർത്തനത്തിന് എത്തിയത്. കോണി ഉപയോഗിച്ച് ഷീറ്റിട്ട ഭാഗത്തേക്ക് കയറി. ഷീറ്റ് പലഭാഗങ്ങളിലും പൊളിച്ചു പരിശോധിച്ചെങ്കിലും പൂച്ച ക്കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല. മണിക്കൂറുകളോളം കനത്ത മഴയെയും അവഗണിച്ച് രക്ഷാപ്രവർത്തനം തുടർന്നു. രണ്ടുമണിക്കൂറോളം തുടർന്ന തിരച്ചിലിന്റെ അവസാനം ഷീറ്റിന്റെ മൂലയിൽ ഭയന്ന് ഇരിക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി വലയിലേക്ക് മാറ്റി താഴേക്ക് എത്തിച്ചു. ക്ഷീണിതരായിരുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകി. തുടർന്ന് അമ്മപ്പൂച്ച എത്തി കുഞ്ഞുങ്ങളെ കടിച്ചെടുത്തു കൊണ്ടുപോയി. കെ പി നൗഷീർ, ടി പി നൗഷീർ, ബുഷ്ഹർ എന്നിവരും കെട്ടിടത്തിലെ ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home