ad
Deshabhimani

 സ്‌കൂള്‍ റോഡിലെ അനധികൃത പാര്‍ക്കിങ് മാനന്തവാടിയിൽ ഗതാഗതക്കുരുക്ക്‌ പതിവാകുന്നു

അനധികൃത പാര്‍ക്കിങ്
വെബ് ഡെസ്ക്

Published on Aug 20, 2026, 01:31 AM | 1 min read

മാനന്തവാടി സ്‌കൂള്‍ റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെത്തുടർന്ന്‌ ഗതാഗതക്കുരുക്ക്‌ പതിവാകുന്നു. മാനന്തവാടി ഗവ. യുപി സ്‌കൂളിനു മുന്നിലെ റോഡിലാണ് അനധികൃത പാര്‍ക്കിങ്. ട്രാഫിക് പൊലീസില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമാകുകയാണ്. ചൊവ്വ പകൽ റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി. വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, പൊതുമരാമത്ത് ഓഫീസ് എന്നിവയും ഇ‍ൗ ഭാഗത്താണ്‌. സ്‌കൂള്‍ ബസ് പോലും തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നൂറുകണക്കിന്‌ വിദ്യാർഥികൾ കാൽനടയായി സഞ്ചരിക്കുന്ന വഴിയാണിത്‌. വാഹനങ്ങള്‍ വരുമ്പോള്‍ മാറി നില്‍ക്കാനാകില്ല. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കം കുരുക്കില്‍പ്പെടുകയാണ്. നോ പാര്‍ക്കിങ്‌ ബോര്‍ഡുണ്ടെങ്കിലും വാഹന ഉടമകൾ ഇത്‌ പരിഗണിക്കാറില്ല. അടിയന്തരമായി നഗരസഭ പാര്‍ക്കിങ് സൗകര്യമൊരുക്കണമെന്നും ട്രാഫിക് പൊലീസ് അനധികൃത പാര്‍ക്കിങ്‌ തടയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home