ബാങ്ക് ദേശസാൽക്കരണ ദിനം ആഘോഷിച്ചു

ജോയിന്റ് ഫോറം ഓഫ് ബാങ്ക് സ്റ്റാഫ് ആൻഡ് റിട്ടയേറീസിന്റെ ബാങ്ക് ദേശസാൽക്കരണത്തിന്റെ വാർഷികാഘോഷം എൻസിസിപിഎ ദേശീയ സെക്രട്ടറി ജനറൽ കെ ജി ജയരാജ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ജോയിന്റ് ഫോറം ഓഫ് ബാങ്ക് സ്റ്റാഫ് ആൻഡ് റിട്ടയേറീസ് കേരള ബാങ്ക് ദേശസാൽക്കരണത്തിന്റെ 57–-ാം വാർഷികമാഘോഷിച്ചു. നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ ദേശീയ സെക്രട്ടറി ജനറൽ കെ ജി ജയരാജ് ഉദ്ഘാടനംചെയ്തു. ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്‌സ് ആൻഡ് റിട്ടയേറീസ് കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി ജി രാജഗോപാലൻ നായർ അധ്യക്ഷനായി.
പൊതുമേഖല ബാങ്കിങ് നിലനിർത്തുക, സ്വകാര്യവൽക്കരണ നടപടികൾ അവസാനിപ്പിക്കുക, പെൻഷൻ പരിഷ്‌കരിക്കുക, വിരമിച്ച ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം ബാങ്ക് വഹിക്കുക, തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് വാർഷികാഘോഷം. എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി സി ജയരാജ്, എകെബിആർഎഫ് ജില്ലാ സെക്രട്ടറി കെ ആർ ശശികുമാർ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ സെക്രട്ടറി എസ് സി സുരേഷ് എന്നിവർ സംസാരിച്ചു.











0 comments