ad
Deshabhimani

കാലടി സമാന്തരപാലത്തിന്റെ
 നിർമാണം ഇഴയുന്നു

BRIDGE

നിർമാണം നടക്കുന്ന കാലടിയിലെ സമാന്തരപാലം

വെബ് ഡെസ്ക്

Published on Jul 17, 2026, 01:11 AM | 1 min read

കാലടി


കാലടിയിൽ പെരിയാറിന് കുറുകെ നിർമിക്കുന്ന സമാന്തര പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നു. പാലം നിർമാണത്തിനായി മാസങ്ങൾക്കുമുമ്പ് സ്ഥപിച്ച കമ്പികൾ തുരുമ്പെടുത്തുതുടങ്ങി. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ പദ്ധതിയുടെ 70 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്‌.


യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതിയെ അവഗണിക്കുന്നതായും ജീവനക്കാരുടെ കുറവടക്കം ബാധിക്കുന്നതായും നാട്ടുകാർ പറയുന്നു.


പഴയപാലത്തിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമാണ്‌. പാലത്തിലെ ടാറിങ്‌ ഇളകി കുഴികൾ രൂപപ്പെട്ട്‌ ഒരു മാസം കഴിഞ്ഞിട്ടും പൊതുമരാമത്തുവകുപ്പോ എംഎൽഎയോ തിരിഞ്ഞുനോക്കിയിട്ടില്ല. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മനുഷ്യാവകാശ കമീഷൻ കേസടുത്ത്‌ കാലടി പഞ്ചായത്ത് അധികൃതർക്ക് നോട്ടീസ്‌ അയച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home