വീണ്ടും ഇരുണ്ട കാലം
ഡിവൈഎഫ്ഐ കെഎസ്ഇബി ഓഫീസ് മാർച്ച് ഇന്ന്

കൊല്ലം
അന്യായമായ വൈദ്യുതി നിയന്ത്രണത്തിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കൊല്ലത്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി ആർ ശ്രീനാഥും കൊട്ടാരക്കരയിൽ പ്രസിഡന്റ് എം ഹരികൃഷ്ണനും കൊട്ടിയത്ത് ട്രഷറർ യു പവിത്രയും മാർച്ച് ഉദ്ഘാടനംചെയ്യും. ബ്ലോക്ക് കേന്ദ്രങ്ങളിലെ ഉദ്ഘാടകർ: അഞ്ചൽ–പി അനന്തു, പത്തനാപുരം - – അഡ്വ. എസ് ശ്യാം, ചാത്തന്നൂർ - – ടി പി അഭിമന്യൂ, കുണ്ടറ- – ഡോ. വി മിഥുൻ, ചടയമംഗലം – അമീഷ് ബാബു, കരുനാഗപ്പള്ളി–- കെ സുധീഷ്, പുനലൂർ -– അഡ്വ. എ എ വാഹിദ്, കുന്നിക്കോട് -– ഐ നിഷാദ്, കടയ്ക്കൽ–- ഷൈൻ ബാബു, നെടുവത്തൂർ -– ആര്യ പ്രസാദ്, ചവറ – മനു എസ് ദാസ്, ശൂരനാട്- – കെ എസ് അബാദ് പാഷ, കുന്നത്തൂർ – എൽ ലോയിഡ്. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയശേഷം അനിയന്ത്രിതമായി വൈദ്യുതി മുടങ്ങുകയാണ്. ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടയിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. എൽഡിഎഫ് സർക്കാരിന്റെ പത്തു വർഷം കേരളത്തിൽ പവർകട്ട് ഇല്ലായിരുന്നു. അന്യായ വൈദ്യുതി നിയന്ത്രണം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണനും സെക്രട്ടറി ടി ആർ ശ്രീനാഥും പ്രസ്താവനയിൽ പറഞ്ഞു.










0 comments