ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ ആവേശോജ്വല തുടക്കം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് പ്രതിനിധി സമ്മേളന നഗറിൽ ജില്ലാ പ്രസിഡന്റ്‌ എസ്‌ സുരേഷ്‌കുമാർ പതാക ഉയർത്തുന്നു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് പ്രതിനിധി സമ്മേളന നഗറിൽ ജില്ലാ പ്രസിഡന്റ്‌ എസ്‌ സുരേഷ്‌കുമാർ പതാക ഉയർത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 17, 2026, 02:00 AM | 2 min read

മാവേലിക്കര

ഡിവൈഎഫ്ഐയുടെ 16–ാമത്‌ ജില്ലാ സമ്മേളനത്തിന്‌ എം രജീഷ് നഗറിൽ (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയം) ഉജ്വല തുടക്കം. രാവിലെ പ്രതിനിധി സമ്മേളന നഗറിൽ ജില്ലാ പ്രസിഡന്റ്‌ എസ്‌ സുരേഷ്‌ കുമാർ പതാക ഉയർത്തിയതോടെ സമ്മേളനത്തിന്‌ തുടക്കമായി. രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. എസ് സുരേഷ് കുമാർ അധ്യക്ഷനായി. 
 കെ ആർ രാംജിത്ത് രക്തസാക്ഷി പ്രമേയവും ആർ അശ്വിൻ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ജി അജയകുമാർ സ്വാഗതവും കൺവീനർ എം എസ് അരുൺകുമാർ എംഎൽഎ നന്ദിയും പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ആർ രാഹുൽ, ജെ ഷിജുഖാൻ, ഗ്രീഷ്മ അജയഘോഷ്, ആർ ശ്യാമ, ചിന്ത ജെറോം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ബി നിസാം, സി ശ്യാംകുമാർ, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌ തുടങ്ങിയവർ പങ്കെടുത്തു. എസ് സുരേഷ്‍കുമാർ (കൺവീനർ), വൈഭവ് ചാക്കോ, ജോജോ ആന്റണി, വർഷ സജീവ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 
 വിവിധ കമ്മിറ്റികൾ– മിനിട്സ്: വി കെ സൂരജ് (കൺവീനർ), ജിസ്മി, അനുപമ, അനസ് എ നസീം, അജു ആനന്ദ്, അനിൽ. പ്രമേയം: ദിനൂപ് വേണു, അരുൺ, പി എ അൻവർ, ജെ മിനിസ, ഉണ്ണിക്കണ്ണൻ, വിഷ്ണു ഗോപിനാഥ്. ക്രഡൻഷ്യൽ: അജ്മൽ കെ ഹസൻ (കൺവീനർ), പി എ അനിൽ, സുരേഷ്, ബിനീഷ് വിജയൻ, രൺധീർ കുമാർ, ജിത്തു പ്രവീൺ. ജില്ലയിലെ 1680 യൂണിറ്റ്‌ കമ്മിറ്റികളെയും 156 മേഖല കമ്മിറ്റികളെയും 15 ബ്ലോക്ക് കമ്മിറ്റികളെയും പ്രതിനിധീകരിച്ച്‌ 300 പ്രതിനിധികളും ഐടി, എൻജിനിയറിങ്‌, മെഡിക്കൽ പ്രൊഫഷണൽ കമ്മിറ്റിയിൽനിന്ന്‌ മൂന്ന്‌ പേരും 47 ജില്ലാ കമ്മിറ്റിയംഗങ്ങളുമാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. ഗ്രൂപ്പ്‌ ചർച്ചയ്‌ക്ക്‌ ശേഷം പൊതു ചർച്ച ആരംഭിച്ചു. 
 വെള്ളി രാവിലെ ചർച്ച തുടരും. തുടർന്ന്‌ മറുപടി, ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്‌, സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്‌ തുടങ്ങിയവ നടക്കും. ശനി പകൽ 3.30ന് കരയംവട്ടം ജങ്ഷനിൽനിന്ന് യുവജന റാലി ആരംഭിക്കും. തുടർന്ന്‌ പുഷ്‌പൻ നഗറിൽ (ബുദ്ധ ജങ്ഷൻ) ചേരുന്ന പൊതുസമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനത്തിനുശേഷം "മിസ’ നാടകം അരങ്ങേറും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home