പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണം
മനുഷ്യച്ചങ്ങല തീർത്തു

ബാങ്ക് ജീവനക്കാരുടെയും വിരമിച്ചവരുടെയും സംഘടനകളുടെയും സംയുക്തവേദി നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തപ്പോൾ
കൊച്ചി
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും സംയോജിപ്പിക്കാനുമുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു.
പഞ്ചദിന ബാങ്കിങ് അടിയന്തരമായി നടപ്പാക്കുക, 30 വർഷമായി പരിഷ്കരിക്കപ്പെടാത്ത ബാങ്കിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ പുതുക്കി നിശ്ചയിക്കുക, ബാങ്കുകളിലെ ഒഴിവുകൾ നികത്തി ആവശ്യമായ നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെയും വിരമിച്ചവരുടെയും സംഘടനകളുടെയും സംയുക്തവേദിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തത്.
എസ്‌ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനുമുന്നിൽ നടന്ന പൊതുസമ്മേളനം ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംഘടനാ നേതാക്കളായ ജെ സി ജിതിൻ, ജി സുമേഷ്, എം പി അബ്ദുൽ നാസർ, കെ ദാമോദരൻ നമ്പൂതിരി, പി എം സോന, ഇ കെ ഗോകുലൻ എന്നിവർ സംസാരിച്ചു. ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം എന്നീ സംഘടനകളാണ് സംയുക്തവേദിയിലെ അംഗങ്ങൾ.










0 comments