ad
Deshabhimani

print edition ഐഎസ്ആര്‍ഒയില്‍ ശാസ്‌ത്രജ്ഞരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്‌

ISRO
വെബ് ഡെസ്ക്

Published on Jul 17, 2026, 02:38 AM | 1 min read

ബംഗളൂരു : ഐഎസ്‌ആർഒക്ക്‌ പ്രതിസന്ധിയായി സ്വമേധയാ വിരമിക്കൽ (വിആർഎസ്‌) അപേക്ഷകർ വർധിക്കുന്നു. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നായി നൂറോളം ശാസ്ത്ര‍ജ്ഞരാണ് അടുത്തിടെ രാജിവച്ചത്. ഗഗൻയാൻ അടക്കമുള്ള പ്രധാന പദ്ധതികളിലെ ശാസ്‌ത്രജ്ഞരും സാങ്കേതിത വിദഗ്‌ധരും ഇക്കൂട്ടത്തിലുണ്ട്. ഇതോടെ കൂട്ടക്കൊഴിഞ്ഞുപോക്കിന്‌ തടയിടാൻ ഐഎസ്ആര്‍ഒ ഡയറക്ടർമാർക്ക്‌ ബഹിരാകാശ വകുപ്പ്‌ നിർദേശം നൽകി. വിആർഎസ്‌, രാജി അപേക്ഷകളിൽ ഡയറക്ടർമാർ തീരുമാനം എടുക്കരുതെന്നും ബംഗളൂരുവിലെ ആസ്ഥാനത്തേക്ക്‌ അയക്കണമെന്നും 14ന്‌ ഇറക്കിയ ആഭ്യന്തര സർക്കുലറിൽ നിർദേശിച്ചു.

ഗഗൻയാൻ, ഇന്ത്യൻ ബഹിരാകാശ നിലയം, ചന്ദ്രയാൻ തുടർഘട്ടങ്ങൾ, ശുക്രയാൻ തുടങ്ങി നിരവധി ദ‍ൗത്യങ്ങളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയയാണ്‌ പ്രധാന ശാസ്‌ത്രസാങ്കേതിക പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്‌. ഉപഗ്രഹ വികസനത്തിന്റെ പ്രധാന കേന്ദ്രമായ ബംഗളൂരുവിലെ യു ആർ സാറ്റ്‌ലെറ്റ്‌ സെന്ററിൽനിന്ന്‌ കൂടുതൽ വിആർഎസ്‌ അപേക്ഷകർ എത്തിയതോടെയാണ്‌ നിയന്ത്രണം ഏർപ്പെടുത്താൻ ബഹിരാകാശ വകുപ്പ്‌ തീരുമാനിച്ചത്‌.

ബഹിരാകാശ മേഖലയില്‍ പുതുതായ് ആരംഭിച്ച സ്വകാര്യ കന്പനികളുടെ മികച്ച പാക്കേജ്‌ വാഗ്‌ദാനം ചെയ്യുന്നതാണ് കൊഴിഞ്ഞുപോക്കിന്‌ കാരണമായി പറയുന്നതെങ്കിലും ഐഎസ്‌ആർഒയിലെ തൊഴിൽ സംസ്‌കാരത്തിലുണ്ടായ മാറ്റം സൃഷ്ടിച്ച അസംതൃപ്‌തിയും കാരണമാണ്. തൊഴിൽ സമ്മർദ്ദത്തിനും മതിയായ നിയമനങ്ങൾ നടത്താത്തതുമൂലമുള്ള ജോലിഭാരത്തിനുമൊപ്പം സ്വകാര്യവൽക്കരണ നടപടികളും ജീവനക്കാര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നു.

ആദ്യ സ്വകാര്യ റോക്കറ്റ്‌ 
വിക്ഷേപണം നാളെ

ബംഗളൂരു: ബഹിരാകാശ രംഗവും ഗവേഷണവുമുൾപ്പെടെ സ്വകാര്യ മേഖലയിലേക്ക് കൈമാറുന്ന നടപടികൾ അതിവേഗം പുരോഗമിക്കവേ ഇന്ത്യയിലെ ആദ്യ സ്വകാര്യ ഓർബിറ്റൽ ക്ലാസ്‌ റോക്കറ്റ്‌ വിക്ഷേപണം ശനിയാഴ്‌ച നടക്കും. ഹൈദരാബാദ്‌ ആസ്ഥാനമായ സ്‌കൈറൂട്ട്‌ എയറോസ്‌പെയ്‌സിന്റെ വിക്രം–1 റോക്കറ്റ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന്‌ ശനി പകൽ 11.30നാണ്‌ വിക്ഷേപിക്കുക. പരീക്ഷണ വിക്ഷേപണമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home