ad
Deshabhimani

പുഞ്ച ഉന്നതിയിൽ കമ്യൂണിറ്റി ഹാൾ ഉയരും

മാലോം പുഞ്ച ഉന്നതിയിൽ കമ്യൂണിറ്റി ഹാൾ നിർമിക്കാൻ 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയ അവ്വാടക്കൻ കുഞ്ഞിക്കണ്ണൻ നായർ സ്ഥലത്തിന്റെ രേഖ 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാമിന് കൈമാറുന്നു

മാലോം പുഞ്ച ഉന്നതിയിൽ കമ്യൂണിറ്റി ഹാൾ നിർമിക്കാൻ 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയ അവ്വാടക്കൻ കുഞ്ഞിക്കണ്ണൻ നായർ സ്ഥലത്തിന്റെ രേഖ 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാമിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 02:00 AM | 1 min read

വെള്ളരിക്കുണ്ട്

മാലോം പുഞ്ച ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ കമ്യൂണിറ്റി ഹാൾ നിർമിക്കും. ബളാൽ പഞ്ചായത്തിലെ പുഞ്ച, കാപ്പിത്തട്ട് പ്രദേശം ഉൾപ്പടുന്ന പുഞ്ച ഉന്നതിയിൽ 40 ലധികം കുടുംബങ്ങളുണ്ട്. എന്നാൽ ഇവർക്ക് ഊരുകൂട്ടം ചേരാനോ, പട്ടികവർഗ വകുപ്പ് ഒരുക്കുന്ന കുട്ടികളുടെ പഠനമുറി ഉപയോഗത്തിനോ ഇതുവരെ പഞ്ചായത്ത് അധികൃതർ സൗകര്യം ഒരുക്കിയിരുന്നില്ല. ഗ്രാമസഭ ചേരാൻ പോലും അഞ്ച് കിലോമീറ്റർ ദൂരെയുള്ള മാലോത്ത് എത്തണം. ഇതിന് പരാഹാരം കാണാൻ പഞ്ചായത്ത് തയ്യാറാകാതെ വന്നതോടെയാണ് സ്ഥലം ലഭ്യമാണെങ്കിൽ ഇവരുടെ ആവശ്യങ്ങൾക്ക് പരിഹാരം എന്ന നിലയിൽ കമ്യൂണിറ്റി ഹാൾ നിർമിക്കാൻ തയ്യാറാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചത്‌. 10 സെന്റ് സ്ഥലം നൽകാൻ സമീപവാസിയായ അവ്വാടക്കൻ കുഞ്ഞിക്കണ്ണൻ നായർ തയ്യാറായതോടെ 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിക്കുകയും ചെയ്തു. സ്ഥലത്തിന്റെ രേഖ പുഞ്ചയിൽ നടന്ന ചടങ്ങിൽ അവ്വാടക്കൻ കുഞ്ഞിക്കണ്ണൻ നായരിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ സോയ അധ്യക്ഷയായി. സ്ഥലം വിട്ട് നൽകിയ കുഞ്ഞിക്കണ്ണൻ നായരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ ഒക്ലാവ് കൃഷ്ണൻ, റീന തോമസ്, എം മനു, ഇർഫാന ഇക്ബാൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ സബീഷ്, ടി വി രാധിക, പഞ്ചായത്ത് അംഗം സി കെ ലക്ഷ്മി, ഊരു മൂപ്പൻ സിജു പുഞ്ച, ടി പി തമ്പാൻ, കെ ദിനേശൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home