ad
Deshabhimani

വളംവില വർധന, പഴങ്ങളുടെ വിലയിടിവ്‌

നട്ടംതിരിഞ്ഞ്‌ വാഴക്കർഷകർ

ചെന്നിത്തല  സ്വദേശി കെ കലാധരന്റെ വീട്ടുവളപ്പിലെ വാഴകൃഷിത്തോട്ടം

ചെന്നിത്തല സ്വദേശി കെ കലാധരന്റെ വീട്ടുവളപ്പിലെ വാഴകൃഷിത്തോട്ടം

avatar
കെ സുരേഷ്‌കുമാർ

Published on Jul 20, 2026, 12:19 AM | 1 min read

മാന്നാർ

വളംവില വർധനയും പഴങ്ങളുടെ വിലയിടിവും കാരണം വാഴക്കർഷകർ പ്രതിസന്ധിയിൽ. തൊഴിലാളിക്ഷാമവും കീടങ്ങളുടെ ആക്രമണവും പക്ഷിമൃഗാദികൾ കുലകൾ നശിപ്പിക്കുന്നതും കൂടിയായതോടെ കർഷകർ കണ്ണീരിലായി. പൊട്ടാഷ് വളം വില 50 കിലോ ചാക്കിന് 1800 രൂപയിൽനിന്ന്‌ 2000 ആയി. ജൈവവളം, കോഴിവളം, യൂറിയ, രാസവളം തുടങ്ങിയവയ്‌ക്ക്‌ 175 മുതൽ 200 രൂപവരെ വില ഉയർന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ ഏത്തയ്‌ക്ക കുറഞ്ഞ വിലയ്‌ക്ക്‌ വരുന്നതിനാൽ ന്യായമായ വില ലഭിക്കാത്തതും കർഷകർക്ക് വിനയായി. മരപ്പട്ടി, തത്ത, അണ്ണാൻ, കുരങ്ങ് തുടങ്ങിയവ കുലകൾ ഉണ്ടാകുമ്പോഴേ തിന്ന് നശിപ്പിക്കുന്നു. ഇതിന്റെ അടയാളം തൊലിപ്പുറത്ത് കാണുന്നതോടെ വ്യാപാരികൾ വാങ്ങാൻ മടിക്കുന്നതായും കർഷകർ പറയുന്നു. കുലകൾ സംരക്ഷിക്കാൻ പ്ലാസ്‌റ്റിക് കൂടുകൾ ഉപയോഗിച്ച് മറയ്‌ക്കുകയാണ് പതിവ്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കൃഷിക്കും ഇവ ശല്യമാകുന്നു. കനത്തമഴയിലും കാറ്റിലും വാഴകൾ വ‍ീഴുന്നതും പതിവാണ്. കള മാറ്റാനും വളമിടാനും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കൃഷിഭവനുകളിൽനിന്ന്‌ ലഭിക്കുന്ന വിത്തുകൾ പലപ്പോഴും കേടാകുന്നതായും പരാതിയുണ്ട്‌. വാഴക്കുലമോഷണവും തിരിച്ചടിയായി. ഓണത്തിന് മുമ്പ് കുലകൾ വിളവെടുക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. കൃഷി നഷ്‌ടമായതോടെ പലയിടങ്ങളിലും കപ്പ ഉൾപ്പെടെയുള്ള കരകൃഷികളിലേക്കും കർഷകർ മാറുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home