Deshabhimani

സ്‌കൂൾ ഉച്ച ഭക്ഷണം അട്ടിമറി

ബാലസംഘം പ്രതിഷേധിച്ചു

സ്‌കൂൾ ഉച്ചഭക്ഷണം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ബാലസംഘം മാരാരിക്കുളം ഏരിയ കമ്മിറ്റി മുഹമ്മ വടക്ക്‌ സംഘടിപ്പിച്ച   ‘ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ’ പ്രതിഷേധക്കൂട്ടായ്‌മ
വെബ് ഡെസ്ക്

Published on Oct 17, 2026, 01:31 AM | 1 min read

ആലപ്പുഴ

സ്‌കൂൾ ഉച്ചഭക്ഷണം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റികളിൽ ‘ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ’ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു. മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ യോഗം ബാലസംഘം ജില്ലാ സെക്രട്ടറി അഭിരാം രഞ്‌ജിത്ത് ഉദ്ഘാടനംചെയ്‌തു. അഖിൽ മാധവൻ, എ ബി അശ്വിൻ, പ്രൊഫ. വി വാസുദേവൻ, ആർ സുരേഷ്ബാബു, എം നന്ദകുമാർ എന്നിവർ സംസാരിച്ചു. മാന്നാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സുധാമണി ഉദ്ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home