ബാലസംഘം മേഖലാ സമ്മേളനം

ബാലസംഘം ചമ്പക്കുളം മേഖലാ സമ്മേളനം ഏരിയ കൺവീനർ ടി മനു ഉദ്ഘാടനംചെയ്യുന്നു
തകഴി
ബാലസംഘം ചമ്പക്കുളം മേഖലാ സമ്മേളനം ഏരിയ കൺവീനർ ടി മനു ഉദ്ഘാടനം ചെയ്തു. അപർണ അധ്യക്ഷയായി. കെ പി അഭിലാഷ്, ബീനാ സാബു, രജനി അജിത് കുമാർ, ബെന്നി വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രണവ് (പ്രസിഡന്റ്), അരുൺ (വൈസ് പ്രസിഡന്റ്), അപർണ (സെക്രട്ടറി), അഭിഷേക് (ജോയിന്റ് സെക്രട്ടറി). മാന്നാർ ബാലസംഘം പാണ്ടനാട് മേഖലാ സമ്മേളനം ഏരിയ സെക്രട്ടറി കാർത്തിക് ഉദ്ഘാടനം ചെയ്തു. സ്വാതി സുനിൽ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം ജി കൃഷ്ണകുമാർ, ലോക്കൽ സെക്രട്ടറി ജി രാജേന്ദ്രൻ, മേഖലാ കൺവീനർ ബിന്ദു സുനിൽ, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് എം കെ ഗീതാകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിന്ദു സുനിൽ (കൺവീനർ), ആരോൺ (പ്രസിഡന്റ്), ശ്രേയ, അമന്യ (വൈസ് പ്രസിഡന്റുമാര്‍), സ്വാതി സുനിൽ (സെക്രട്ടറി), ദിയ, അഭിനവ് (ജോയിന്റ് സെക്രട്ടറിമാർ), എം കെ ഗീത കുമാരി (കോ- ഓർഡിനേറ്റർ). ബാലസംഘം പുലിയൂർ വില്ലേജ് സമ്മേളനം ഏരിയ കൺവീനർ മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കീർത്തന അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, ആർ ദേവനന്ദ്, സുരേഷ്, ഷീജ കലേഷ്, ടി ടി ഷൈലജ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷീജ കലേഷ് (കൺവീനർ), കെ വി സന്തോഷ് (ജോയിന്റ് കൺവീനർ), പി ആർ ശ്രീലത (കോ- ഓർഡിനേറ്റർ), കീർത്തന (പ്രസിഡന്റ്), തീർത്ഥ ബിജീഷ്, ദേവനാരായണൻ, (വൈസ് പ്രസിഡന്റുമാർ), അയന അനിൽ (സെക്രട്ടറി), മയൂബ്, അരുണിമ (ജോയന്റ് സെക്രട്ടറിമാർ).









0 comments