ബാലസഭ ഫെസ്‌റ്റിവൽ കാമ്പയിൻ

നെടുമുടിയിൽ ബാലസഭ ഫെസ്‌റ്റിവൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു
തകഴി
നെടുമുടി പഞ്ചായത്ത് സിഡിഎസിന്റെ ‘ബാലസഭ ഫെസ്‌റ്റിവൽ കാമ്പയിൻ 2026' ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ രജനി ബാബു അധ്യക്ഷയായി. പരിശീലനത്തിന് ജില്ലാ റിസോഴ്സ്-പേഴ്സൺ എസ് യതീന്ദ്രൻ നേതൃത്വം നൽകി. മൂന്ന് ദിവസങ്ങളിലായുള്ള ക്യാമ്പിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാ-കായിക പരിപാടികളും മത്സരങ്ങളും അരങ്ങേറും. വൈസ്ചെയർപേഴ്സൺ ഓമന കുഞ്ഞുമോൻ സംസാരിച്ചു.










0 comments