ബി അജീഷ് കുമാറിനെ അനുസ്‌മരിച്ചു

ബി അജിഷ് കുമാർ അനുസ്മരണസമ്മേളനം സിപിഐ എം ജില്ലാകമ്മിറ്റിയംഗം വി കെ വാസുദേവൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
പ്രശസ്ത തബലിസ്റ്റും സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ ഏരിയ പ്രസിഡന്റുമായിരുന്ന ബി അജീഷ് കുമാറിനെ അനുസ്മരിച്ചു. അനുസ്‌രണസമ്മേളനം സിപിഐ എം ഏരിയാക്കമ്മിറ്റിയംഗം വി കെ വാസുദേവൻ ഉദ്ഘാടന ചെയ്തു. സി വി സാറാമ്മ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ ജെ അജയൻ അധ്യക്ഷനായി. കവി ഒ എസ് ഉണ്ണികൃഷ്ണൻ, എം കെ മനോജ്, കെ കെ ചന്ദ്രൻ, വി ജി അജീഷ്, മധു ചെങ്ങന്നൂർ, പി കെ അനിൽകുമാർ, വിജയകുമാരി അമ്മാൾ, ബിജു അലക്സാണ്ടർ, എ ജി ഷാനവാസ്, കെ അനിതകുമാരി, എം കെ ലക്ഷ്മണൻ, പി സോമരാജൻ, പി ഡി സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.










0 comments