ad
Deshabhimani

ആറാട്ടുപുഴയിൽ 
ആയുർവേദ മെഡിക്കൽ ക്യാന്പ്‌

mazha

മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആറാട്ടുപുഴ പഞ്ചായത്ത് ആയുർവേദ മെഡിക്കൽ 
ക്യാമ്പുകളുടെ ഉദ്ഘാടനം പ്രസിഡന്റ് മൈമൂനത്ത് ഫഹദ് നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 12:34 AM | 1 min read

കാർത്തികപ്പള്ളി ​

മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആറാട്ടുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്നുമേഖലകളിൽ ആയുർവേദ മെഡിക്കൽ ക്യാന്പ്‌ സംഘടിപ്പിച്ചു. നൂറുൽ ഇസ്ലാം മദ്രസ, പെരുമ്പള്ളി പനയ്ക്കൽ സ്‌കൂൾ, കിഴക്കേക്കര പട്ടോളി മാർക്കറ്റ് ഗുരുദേവ ട്രസ്റ്റ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു ക്യാന്പ്‌. പ്രസിഡന്റ് മൈമൂനത്ത് ഫഹദ് പഞ്ചായത്തുതല ഉദ്ഘാടനം നടത്തി. സ്ഥിരംസമിതി അധ്യക്ഷ എം അജിത അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ രമ്യാ ജ്യോതി, സുൽഫി താഹ, എ താജുദ്ദീൻ, ഷൈമാ സജൻ, ലക്ഷ്മി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. രശ്മി വിജയൻ, ഡോ. മീനാ പുഷ്പൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home