ആയുർവേദ ആശുപത്രി ഉപകേന്ദ്രം നാളെ തുറക്കും

ചെറിയനാട് പഞ്ചായത്തിൽ നവീകരിച്ച സാംസ്കാരിക നിലയം
ചെങ്ങന്നൂർ
ചെറിയനാട് പഞ്ചായത്തിലെ ഗവ. ആയുർവേദ ആശുപത്രിയുടെ ഉപകേന്ദ്രവും നവീകരിച്ച വായനശാലയും തിങ്കൾ വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. തുരുത്തിമേൽ സാംസ്-കാരിക നിലയത്തിൽ ചേരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ അധ്യക്ഷയാകും. ഏഴാം വാർഡിൽ ചെറുവല്ലൂരിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ വടക്കുഭാഗത്തെ ഏഴു വാർഡുകളിലുള്ളവരുടെ യാത്രാ സൗകര്യം പരിഗണിച്ചാണ് മൂന്നാംവാർഡിൽ ഉപകേന്ദ്രം ആരംഭിക്കുന്നത്. എല്ലാ ബുധനാഴ്‌ചയും ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും മറ്റു ദിവസങ്ങളിൽ മരുന്നുവിതരണവും ഉണ്ടാകും.









0 comments