മണ്ണാറശാലയിൽ ആയില്യം എഴുന്നള്ളത്ത്

മണ്ണാറശ്ശാലയിൽ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ നേതൃത്വത്തിൽ നടന്ന ആയില്യം എഴുന്നള്ളത്ത്
ഹരിപ്പാട്
ആയില്യം എഴുന്നള്ളത്ത് ദർശിക്കാൻ ആയിരക്കണക്കിനാളുകൾ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെത്തി. ബുധൻ ഉച്ചയ-്‌ക്ക് ഒന്നരയോടെ നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവുമായി വലിയമ്മ സാവിത്രി അന്തർജനത്തിന്റെ നേതൃത്വത്തിലായിരുന്നു എഴുന്നള്ളത്ത്. സർപ്പയക്ഷി വിഗ്രഹവുമായി ഇളയമ്മ സതി അന്തർജനവും നാഗവിഗ്രഹങ്ങളുമായി കാരണവന്മാരും അനുഗമിച്ചു. നാഗസ്വരം, പഞ്ചവാദ്യം, ഇടയ്-ക്ക തുടങ്ങിയ വാദ്യമേളങ്ങൾ അകമ്പടി സേവിച്ചു. നാഗവിഗ്രഹങ്ങൾ നിലവറയ-്‌ക്ക് മുന്നിലെ തളത്തിലെ നാഗപദ്മക്കളത്തിനുസമീപം പ്രതിഷ-്‌ഠിച്ച ശേഷം ആയില്യംപൂജ തുടങ്ങി. തട്ടിൻമേൽ നൂറുംപാലും ചടങ്ങോടെ ആയില്യം പൂജയ-്‌ക്ക് സമാപ്‌തിയായി.








0 comments