ക്ഷീരകർഷകർക്ക് ബോധവൽക്കരണം

മുഹമ്മ നോർത്ത് ക്ഷീരസംഘം സംഘടിപ്പിച്ച ഗുണമേന്മ ബോധവൽക്കരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ഡി ശ്രീദേവി ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
ക്ഷീരവികസനവകുപ്പ് നേതൃത്വത്തിൽ ജില്ലാ ഗുണനിയന്ത്രണ വിഭാഗം പാൽ ഗുണമേന്മ ബോധവൽക്കരണം സംഘടിപ്പിച്ചു. മുഹമ്മ നോർത്ത് ക്ഷീരസംഘത്തിൽ ചേർന്ന സമ്മേളനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം എസ് ലത, പഞ്ചായത്തംഗം അംബിക പുരുഷോത്തമൻ, പി മുരളീധരൻ, ക്ഷീര വികസന ഓഫീസർ എൽ കെ ഷിൻഡ്യ എന്നിവർ സംസാരിച്ചു. ജില്ലാ ഗുണനിയന്ത്രണ വിഭാഗം ഓഫീസർ പാർവതി കൃഷ്‌ണ പ്രസാദ് ക്ലാസെടുത്തു. ക്ഷീരസംഘം പ്രസിഡന്റ് കെ എസ് ജയപാലൻ സ്വാഗതവും ഡെയറി ഫാം ഇൻസ്ട്രക്‌ടർ സി രാജീവ് നന്ദിയും പറഞ്ഞു.









0 comments