കായംകുളം, കണ്ടല്ലൂർ സഹകരണ ബാങ്കുകൾക്ക് പുരസ്കാരം

കായംകുളം
കാർത്തികപ്പള്ളി താലൂക്കിലെ സഹകരണ ബാങ്കുകൾക്കുള്ള പെർഫോമൻസ് അവാർഡ് കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക് (2166) കരസ്ഥമാക്കി. സൂപ്പർ ഗ്രേഡ് പദവിയോടെ മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന ബാങ്കുകളിലൊന്നാണിത്. അസിസ്റ്റന്റ് രജിസ്ട്രാർ ആർ എൻ ഷിബുകുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് നസീം എന്നിവരിൽനിന്നും ബാങ്ക് സെക്രട്ടറി ആർ ഹണികുമാർ പുരസ്കാരം ഏറ്റുവാങ്ങി. കായംകുളം സഹകരണബാങ്കിനുള്ള (എ 421) അവാർഡ് അസി.രജിസ്‌ട്രാർ ആർ എൻ ഷിബുകുമാർ, അസി. ഡയറക്ടർ കവിത, സർക്കിൾ ചെയർമാൻ എസ് നസിം എന്നിവരിൽ നിന്ന് ബാങ്ക് പ്രസിഡന്റ് ഹരികുമാർ കൊട്ടാരം, സെക്രട്ടറി അശ്വതി ശങ്കർ, ഉപേന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.









0 comments