ad
Deshabhimani

പ്രതിഭാസംഗമവും അവാർഡ് വിതരണവും

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയിൽ പ്രതിഭാസംഗമവും അവാർഡ് വിതരണവും  സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 01:45 AM | 1 min read

മാന്നാർ

ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയിൽ 12–-ാമത് പ്രതിഭാസംഗമവും അവാർഡ് വിതരണവും സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. വിവിധ പരീക്ഷകളിലും മേഖലകളിലും നേട്ടം കൈവരിച്ചവരെ അനുമോദിച്ചു. കെ കെ രവീന്ദ്രൻനായർ അധ്യക്ഷനായി. ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം പ്രമോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ കൈയെഴുത്ത്‌ മാസിക "ഇലഞ്ഞിപൂക്കൾ’ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി വിശ്വംഭരണിക്കർ പ്രകാശിപ്പിച്ചു. പ്രൊഫ. കെ എൻ ഗോപാലകൃഷ്‌ണക്കുറുപ്പ് വിദ്യാഭ്യാസ ധനസഹായ വിതരണംനടത്തി. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ഗോപി ബുധനൂരിനെ ആദരിച്ചു. എസ് അശ്വതി, പി എസ് ചന്ദ്രദാസ്, വി സി കുഞ്ഞുകുഞ്ഞ്, കെ എൻ ഷാജി, ശശികല മധു, ടി കൃഷ്‌ണൻകുട്ടി, സന്തോഷ്, മുരളീധരൻനായർ, സൂസമ്മ ബെന്നി, പി കെ ശശിധരൻ, പ്രദീപ്കുമാർ, രാജി ആർ നായർ, ചിഞ്ചു പ്രമോദ്, ഗീതാനായർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home