ഓട്ടോ, ടാക്‌സി, ടെന്പോ വർക്കേഴ്‌സ് ജില്ലാ വാഹനജാഥ സമാപിച്ചു

ഓട്ടോ, ടാക്സി, ടെമ്പോ വർക്കേഴ്സ് യൂണിയൻ വാഹന പ്രചാരണ ജാഥ സമാപനം സിഐടിയു ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ഓട്ടോ ടാക്‌സി ടെന്പോ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) 24ന് സെക്രട്ടറിയറ്റിലേക്ക് സംഘടിപ്പിക്കുന്ന മാർച്ചിന്റെ പ്രചാരണാർഥം ജില്ല സെക്രട്ടറി കെ കെ ചന്ദ്രൻ ക്യാപ്റ്റനായുള്ള വാഹനജാഥ ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. സിഐടിയു ഏരിയ സെക്രട്ടറി എം കെ മനോജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി ആർ രമേശ് കുമാർ അധ്യക്ഷനായി. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, രഞ്ജിത്ത് ഖാദി, പി ഡി സുനീഷ് കുമാർ, രജിത ചന്ദ്രൻ എന്നിവർ സംസാരിച്ചു. രാവിലെ ഹരിപ്പാട് നിന്നാണ് ജാഥ അവസാന ദിവസത്തെ പര്യടനം ആരംഭിച്ചത്. സിഐടിയു ഹരിപ്പാട് ഏരിയ സെക്രട്ടറി എം തങ്കച്ചൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് എം ഉത്തമൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി പ്രസാദ്, സിഐടിയു ഏരിയ പ്രസിഡന്റ് സി രത്നകുമാർ, ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് കാർത്തികപ്പള്ളി, കായംകുളം കെഎസ്‌ആർടിസി സ്റ്റാൻഡ്, ഭഗവതിപ്പടി, ചാരുംമൂട്, തെക്കേക്കര, മാവേലിക്കര പ്രൈവറ്റ് ബസ്‌സ്റ്റാൻഡ്, പരുമല, കല്ലിശേരി, കൊല്ലക്കടവ്, ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ഇന്ധന വിലവർധന പിൻവലിക്കുക, ഓട്ടോ–ടാക്‌സി നിരക്ക് പരിഷ്‌കരിക്കുക, പൊതുവാഹനങ്ങൾക്ക് സബ്‌സിഡിയോടെ ഇന്ധനം നൽകുക, തൊഴിലാളിദ്രോഹ ലേബർകോഡ് ഉപേക്ഷിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ഇഎസ്‌ഐ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.










0 comments