ad
Deshabhimani

ചെങ്ങന്നൂരിലെ സാഹചര്യം 
വിലയിരുത്തി

ചെങ്ങന്നൂർ നഗരത്തിൽഅൽത്തറ ജങ്ഷൻ കരയോഗം റോഡരുകിലെ വീടുകളിൽ വെള്ളം കയറിയ നിലയിൽ

ചെങ്ങന്നൂർ നഗരത്തിൽഅൽത്തറ ജങ്ഷൻ കരയോഗം റോഡരുകിലെ വീടുകളിൽ വെള്ളം കയറിയ നിലയിൽ

വെബ് ഡെസ്ക്

Published on Aug 04, 2026, 12:36 AM | 1 min read

ചെങ്ങന്നൂർ

താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പു ഉദ്യോഗസ്ഥരുടെ യോഗം ചെങ്ങന്നൂർ ആർഡിഒ ഓഫീസിൽ ചേർന്നു. മന്ത്രി എം ലിജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാൻ 10 മത്സ്യബന്ധന വള്ളങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. എല്ലാ ക്യാമ്പുകളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. പാണ്ടനാട്, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ വില്ലേജുകൾക്കും പൊലീസിനും അഗ്നിശമന സേനയ്‌ക്കും ആവശ്യമായ വാഹനങ്ങൾ അനുവദിക്കുന്നതിന് തീരുമാനിച്ചു. ക്യാമ്പുകളിലേക്ക് വെള്ളം കയറിയ സാഹചര്യത്തിൽ പാണ്ടനാട് വില്ലേജിലെ ദുരിതബാധിതരെ പരുമല ദേവസ്വം കോളേജിലേക്കും, ചെങ്ങന്നൂർ, തിരുവൻവണ്ടൂർ ക്യാമ്പുകളിലെ ദുരിതബാധിതരെ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിലേക്കും മാറ്റും. എല്ലാ ക്യാമ്പുകളിലും ജനറേറ്റർ സംവിധാനം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home