കൂത്താട്ടുകുളത്ത് മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ

കനത്ത മഴയെത്തുടർന്ന് പുറ്റാനിമല ഉന്നതിയിൽ സംരക്ഷണഭിത്തി തകർന്നനിലയിൽ
കൂത്താട്ടുകുളം
കനത്ത മഴയെത്തുടർന്ന് പുറ്റാനിമല ഉന്നതിയിൽ സംരക്ഷണഭിത്തി തകർന്ന് മണ്ണിടിച്ചിൽ. പാറത്തൊട്ടയിൽ വർക്കിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതോടെ താഴെയുള്ള വീടും അപകടനിഴലിലാണ്.
തുടർച്ചയായി പെയ്യുന്ന മഴയിൽ സംരക്ഷണഭിത്തിയുടെ ബാക്കിഭാഗങ്ങൾകൂടി ഏതുനിമിഷവും ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. ഇത് പരിസരത്തുള്ള മറ്റു വീടുകൾക്കും ഭീഷണി ഉയർത്തുന്നു. അധികൃതർ അടിയന്തരമായി സ്ഥലം സന്ദർശിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കണമെന്നും കുടുംബങ്ങളെ സുരക്ഷിതമാക്കുന്നതിന് യുദ്ധകാല അടിസ്ഥാനത്തിൽ സംരക്ഷണഭിത്തികൾ പുനഃസ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
മഴയിൽ വീടിന്റെ സംരക്ഷണഭിത്തിയും മതിലും തകർന്നു
മൂവാറ്റുപുഴ
ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞ് അയൽവീടിന്റെ മുറ്റത്തേക്ക് വീണു. ആരക്കുഴ പഞ്ചായത്ത് നാലാംവാർഡിൽ പെരുമ്പല്ലൂർ കണ്ണങ്ങാടി പത്താം പീയൂസ് പള്ളിക്കുസമീപം കാക്കനാട് ജിയോ ആഗസ്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയും മതിലുമാണ് തകർന്നത്.
തിങ്കൾ പുലർച്ചെ 4.15 ഓടെയാണ് സംഭവം. സമീപത്തെ കോടമുള്ളിൽ ജോയിച്ചന്റെ കാർ പോർച്ചിലേയ്ക്കാണ് കല്ലും മണ്ണും പതിച്ചത്. മൂന്നു മീറ്റർ ഉയരത്തിലും 15 മീറ്റർ നീളത്തിലുമുള്ള ഭാഗമാണ് തകർന്നത്.










0 comments