കർക്കടക വിഭവങ്ങളുമായി കുടുംബശ്രീ
പത്തില കർക്കടക ഫെസ്റ്റ് ആരംഭിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ‘പത്തില കർക്കടക ഫെസ്റ്റ് 2026' കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ‘പത്തില കർക്കടക ഫെസ്റ്റ് 2026' കാക്കനാട് കലക്ടറേറ്റ് വളപ്പില്‍ ആരംഭിച്ചു. കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന വൈവിധ്യമാർന്ന കർക്കടക ഭക്ഷ്യവിഭവങ്ങൾ, ഔഷധഗുണമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. ഞവരയരി, വിവിധതരം സുഗന്ധവ്യഞ്ജനങ്ങൾ, നാടൻ ഔഷധസസ്യങ്ങളുടെ വേരുകൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന മരുന്നുകഞ്ഞി ഉൾപ്പെടെ നിരവധി പരമ്പരാഗത കർക്കടക വിഭവങ്ങൾ ലഭ്യമാണ്.
രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള. ഏഴിന് സമാപിക്കും.
കുടുംബശ്രീ ജില്ലാ മിഷൻ കോ– -ഓർഡിനേറ്റർ ടി എം റെജീന, കെ സി അനുമോൾ, കെ ആർ രജിത, ജില്ലാ പ്രോഗ്രാം മാനേജർ സൈത്തു മുഹമ്മദ് എന്നിവർ സംസാരിച്ചു.










0 comments