ad
Deshabhimani

നിയമലംഘനം: വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Violation of the law

ഇടപ്പള്ളി ടോളിൽ സ്കൂട്ടറിന് പിന്നിലിരുന്ന വിദ്യാർഥി പുറംതിരിഞ്ഞ് 
കാലുകൾ ഇരുവശത്തേക്കുമിട്ട് അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന 
വീഡിയോ ദൃശ്യം

വെബ് ഡെസ്ക്

Published on Aug 04, 2026, 02:14 AM | 1 min read

കാക്കനാട്


പൊതുനിരത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് യാത്ര നടത്തിയ രണ്ട് കുസാറ്റ് വിദ്യാർഥികളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം ശുപാർശ ചെയ്തു.


കഴിഞ്ഞ 31ന് ഇടപ്പള്ളി ടോളിൽ ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന വിദ്യാർഥി പുറംതിരിഞ്ഞ് കാലുകൾ ഇരുവശങ്ങളിലേക്കിട്ട് അപകടകരമായ രീതിയിൽ സഞ്ചരിക്കുകയും പിന്നാലെവന്ന ഹെൽമെറ്റില്ലാത്ത സഹപാഠികളുമായി സംസാരിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിയമലംഘനം സ്ഥിരീകരിച്ചതിനെ തുടർന്ന് പിഴ ചുമത്തുകയും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു.


കൂടാതെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് റിസർച്ച് സെന്ററിൽ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും മോട്ടോർ വാഹനവകുപ്പിന്റെ ഒരു ദിവസത്തെ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസിലും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശനനടപടി തുടരുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home