പരിസ്ഥിതിസൗഹൃദ സെല്ലുലോസ്: കുസാറ്റിന് പേറ്റന്റ്

ഡോ. സുജ പി ദേവിപ്രിയ, ഡോ. റിയ കെ അലക്സ്
കളമശേരി
സമൃദ്ധമായി ലഭിക്കുന്ന വാഴപ്പിണ്ടിപോലുള്ള കാർഷിക അവശിഷ്ടങ്ങളിൽനിന്ന് പരിസ്ഥിതിസൗഹൃദ രീതിയിൽ സെല്ലുലോസ് വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതിന് കൊച്ചിൻ സർവകലാശാലയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.
കുസാറ്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിന്റെ ഫെസിലിറ്റേഷൻ സെല്ലിന്റെ പിന്തുണയോടെയാണ് പേറ്റന്റ് നേടിയത്.
കുസാറ്റ് സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ പ്രൊഫസറും ഡയറക്ടറുമായ ഡോ. സുജ പി ദേവിപ്രിയയും ഗവേഷകയായ ഡോ. റിയ കെ അലക്സും ചേർന്ന് നടത്തിയ ഗവേഷണമാണ് കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.
പരമ്പരാഗത രീതിയിലുള്ള ശക്തമായ രാസവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറച്ചുകൊണ്ട് ഉയർന്ന ശുദ്ധതയുള്ള സെല്ലുലോസ് ഉൽപ്പാദിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. സാധാരണയായി ഉപേക്ഷിക്കപ്പെടുന്ന കാർഷിക അവശിഷ്ടങ്ങളിൽനിന്ന് മൂല്യവർധിത ഉൽപ്പന്നം നിർമിക്കുന്നതിനൊപ്പം സെല്ലുലോസ് ഉൽപ്പാദനത്തിന് സുസ്ഥിര മാർഗവും ഇത് മുന്നോട്ടുവയ്ക്കുന്നു. ഈ രീതിയിൽ ലഭിക്കുന്ന സെല്ലുലോസിന് പരിസ്ഥിതിസൗഹൃദ പാക്കേജിങ്, സൗന്ദര്യവർധക --ഉൽപ്പന്നങ്ങൾ, മറ്റു ജൈവ അധിഷ്ഠിതവ്യവസായങ്ങൾ എന്നിവയിൽ വ്യാപക പ്രയോഗസാധ്യതയുണ്ട്.










0 comments