പണിമുടക്കിന് ഐക്യദാർഢ്യവുമായി എഎസ്ഇ യൂണിയൻ

അലി​ന്റ് സ്വിച്ച് ഗിയർ എംപ്ലോയീസ്‌ യൂണിയൻ 50–--ാം വാർഷിക സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി 
സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 02, 2025, 02:47 AM | 1 min read

മാന്നാർ

കേന്ദ്രസർക്കാരി​ന്റെ തെറ്റായ തൊഴിൽനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയ​ൻ ഒമ്പതിന്‌ നടത്തുന്ന പൊതുപണിമുടക്കിൽ അണിചേരുമെന്ന് അലിൻഡ്‌ സ്വിച്ച് ഗിയർ എംപ്ലോയീസ്‌ യൂണിയൻ സിഐടിയു 50–--ാം വാർഷിക സമ്മേളനം ആഹ്വാനംചെയ്‌തു. കെ എസ് ഗോപി നഗറിൽ (യൂണിയൻ ഹാൾ) സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. പ്രസിഡ​ന്റ് സി എസ് സുജാത അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റി അം​ഗങ്ങളായ എം എച്ച് റഷീദ്, എം ശശികുമാർ, പുഷ്‌പലത മധു, ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, സിഐടിയു ഏരിയ സെക്രട്ടറി കെ പി പ്രദീപ്, പി വിശ്വംഭരപണിക്കർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ്, പഞ്ചായത്ത് പ്രസിഡ​ന്റ് ടി വി രത്നകുമാരി, ലോക്കൽ സെക്രട്ടറി ടി എസ് ശ്രീകുമാർ, യൂണിയൻ സെക്രട്ടറി എസ് സുരേഷ്‌കുമാർ, പി ഡി സെൽവരാജൻ, എസ് ധനീഷ് എന്നിവർ സംസാരിച്ചു. സി ബി സി വാര്യർ പുരസ്‌കാരത്തിന് അർഹയായ യൂണിയൻ പ്രസിഡ​ന്റ് സി എസ് സുജാതയെയും മുൻ യൂണിയൻ ഭാരവാഹികളെയും ആദരിച്ചു. ഭാരവാഹികൾ: അഡ്വ. സി എസ് സുജാത (പ്രസിഡ​ന്റ്), എസ് സുരേഷ്‌കുമാർ (സെക്രട്ടറി), പി എൻ ശെൽവരാജൻ (വർക്കിങ് പ്രസിഡ​ന്റ്), പി ഡി സെൽവരാജൻ (വൈസ്‌പ്രസിഡ​ന്റ്), എസ് ദിനുലാൽ (ജോയി​ന്റ് സെക്രട്ടറി), എസ് ധനീഷ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Home