ad
Deshabhimani

ചരിത്ര വിജയാഘോഷത്തിൽ ആര്യാട്

ആര്യാട് പഞ്ചായത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച ചരിത്ര വിജയാഘോഷ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു

ആര്യാട് പഞ്ചായത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച ചരിത്ര വിജയാഘോഷ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 16, 2025, 12:11 AM | 1 min read

ആര്യാട്

ആര്യാട് പഞ്ചായത്തിൽ എൽഡിഎഫ് ചരിത്ര വിജയാഘോഷം സംഘടിപ്പിച്ചു. 20 വാർഡിൽ എൽഡിഎഫ് 16 സീറ്റോടെയാണ് മികച്ച വിജയം നേടിയത്. നിലവിലെ ഭരണസമിതിയിൽ ഏഴുസീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് മൂന്നുസീറ്റായി. പഞ്ചായത്ത്‌ പ്രദേശത്തെ മൂന്നുബ്ലോക്ക് ഡിവിഷനുകളും എൽഡിഎഫ് നിലനിർത്തി. പഞ്ചായത്തുകൂടി ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും എൽഡിഎഫ് നേടി. ​കൈതത്തിൽ ചേർന്ന വിജയാഘോഷ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. വിജയികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഉണ്ണി ശിവരാജൻ അധ്യക്ഷനായി. കെ ഡി മഹീന്ദ്രൻ, ആർ ജയസിംഹൻ, പി രഘുനാഥ്, നിയുക്ത ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷീന സനൽകുമാർ, ജി ബിജുമോൻ, എച്ച് സുധീർലാൽ, സജിത്, ബാബു എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി കുശൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home