ലഹരിവിരുദ്ധ കാന്പയിൻ ജനകീയ മുന്നേറ്റമാകണം: എ മഹേന്ദ്രൻ

ആലപ്പുഴ
ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ലഹരിവിരുദ്ധ പ്രഖ്യാപനവും ബാഡ്‌ജ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യം തുടങ്ങിയ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പൊലീസ് സ്‌റ്റേഷനിൽനിന്ന് വാർഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ രണ്ടാംഘട്ടം. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ സൗത്ത് സ്‌റ്റേഷൻ എസ്ഐ റിയാസ് ബോധവൽക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടിജിൻ ജോസഫ്, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.









0 comments