ad
Deshabhimani

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്‌

ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സ്‌ക‍ൗട്ടുകൾക്കും ഗൈഡുകൾക്കും അസി. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ എം ബൈജു ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുക്കുന്നു
വെബ് ഡെസ്ക്

Published on Jun 28, 2026, 12:24 AM | 1 min read

ചേർത്തല
ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി ചേർത്തല എക്‌സൈസ് റേഞ്ച് ഓഫീസ്‌ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലയിലെ സ്‌ക‍ൗട്ടുകൾക്കും ഗൈഡുകൾക്കും ബോധവൽക്കരണ ക്ലാസ് ഒരുക്കി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൽ ജയലക്ഷ്‌മി ഉദ്‌ഘാടനംചെയ്‌തു. അഡൾട്ട് ഗൈഡ് കമീഷണർ എൻ സരസമ്മ അധ്യക്ഷയായി. അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർ എം ബൈജു ക്ലാസ് നയിച്ചു. ​ അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർ(ഗ്രേഡ്) പി വിജയകുമാർ പ്രതിജ്ഞചൊല്ലി. സ്‌ക‍ൗട്ട് കമീഷണർ ഡി ബാബു, ജില്ലാ സെക്രട്ടറി ആർ ഹേമലത, ജില്ലാ ട്രെയിനിങ് കമീഷണർ കെ എം ചാക്കോ, ട്രഷറർ സാജു തോമസ്, ഓർഗനൈസിങ്‌ ഗൈഡ് കമീഷണർ വി എസ് ഗ്രേയ്സി, സ്‌ക‍ൗട്ട് ഓർഗനൈസിങ്‌ കമീഷണർ പി എം കുഞ്ഞുമോൻ, എഫ് ബലദേവ്, എം എസ് ജയകല, വി പുഷ്‌പ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home