മദ്യവിരുദ്ധ ബോധവല്‍ക്കരണ സമ്മേളനം

പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന മദ്യലഹരിവിരുദ്ധ ബോധവല്‍ക്കരണ സമ്മേളനം ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപോലീത്ത ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന മദ്യ ലഹരി വിരുദ്ധ ബോധവത്കരണ സമ്മേളനം ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്‌തു. സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപോലീത്ത അധ്യക്ഷനായി. വേഗവരയിലെ കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ് ജി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, റവ. മാത്യൂസ് വട്ടിയാനിക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഡോ. കുറിയാക്കോസ് തണ്ണിക്കോട്ട്, ഫാ. വര്‍ഗീസ് ജോര്‍ജ് ചേപ്പാട്, ഫാ. നിതിന്‍ മണ്ണാച്ചേരി, അലക്‌സ് മണപ്പുറത്ത്, ജി മാത്യു, ഒ മനോജ്, അച്ചന്‍കുഞ്ഞ്, ബെന്നി കുര്യന്‍, സി ജെ കുര്യന്‍, മാമ്മച്ചന്‍ മുതലാളി എന്നിവര്‍ സംസാരിച്ചു.ജിതേഷ് ജി യുടെ തത്സമയ കാരിക്കേച്ചര്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു.









0 comments