വാർഷിക ഉപകർമ ചടങ്ങുകൾ നടത്തി

ആലപ്പുഴ
ഉഡുപ്പി മാധ്വ ബ്രാഹ്മണ സമാജത്തിന്റെ വാർഷിക ഉപകർമ (പുന്നൂൽ മാറൽ) ചടങ്ങുകൾ നടന്നു. പഴവീട് ഭീമാ പ്രതാപ്സ് ഭവനിൽ കേശവ ഭട്ടർ മുഖ്യകാർമികത്വം വഹിച്ചു. വേദാരംഭത്തിന്റെയും ശുദ്ധീകരണത്തിന്റെയും പ്രതീകമായ മഹാസങ്കല്പം, ഉടുപ്പി മാധ്വ ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് വി നടരാജൻ, ജില്ലാ ജനറൽ സെക്രട്ടറി അനന്തൻ പോറ്റി, സെക്രട്ടറി രമേശ് നരസിംഹപുരം, പി നാരായണൻ ഭീമ തുടങ്ങിയവർ നേതൃത്വം നൽകി.










0 comments