ad
Deshabhimani

വാർഷികാഘോഷവും യാത്രയയപ്പും

കാക്കാഴം എസ്എൻവിടിടിഐ വാർഷികവും യാത്രയയപ്പും എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കാക്കാഴം എസ്എൻവിടിടിഐ വാർഷികവും യാത്രയയപ്പും എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 13, 2026, 01:10 AM | 1 min read

അമ്പലപ്പുഴ

കാക്കാഴം എസ്എൻവിടിടിഐ സ്കൂളിന്റെ 120-ാം വർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിഎൽഎഡ് പിടിഎ പ്രസിഡന്റ്‌ അഭയൻ യദുകുലം അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകരായ വി അനിത, സബീസ ഉമ്മ, പി സന്ധ്യ ദേവി, ഒ ഇന്ദുലേഖ എന്നിവർക്ക്‌ യാത്രയയപ്പ്‌ നൽകി.സബ്ജില്ലാ കലോത്സവം, ഗണിതം-–ശാസ്ത്രം–സാമൂഹിക–കായിക മേളകൾ എന്നിവയിൽ നേട്ടം സ്വന്തമാക്കിയ വിദ്യാർഥികളെയും പിസിഎം സ്കോളർഷിപ്പിന്‌ അർഹരായവരെയും എംഎൽഎ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ അനിത സതീഷ്, പഞ്ചായത്തംഗം അലിയാർ കുഞ്ഞുമോൻ, പ്രഥമാധ്യാപിക അഷിത ആർ കുറുപ്പ്, സ്കൂൾ മാനേജർ എം എൻ മണിയമ്മ, ബിപിസി എ ജി ജയകൃഷ്ണൻ, മുൻ പ്രിൻസിപ്പൽ കെ വി ചാന്ദ്നി, അധ്യാപികമാരായ ആർ ജയലക്ഷ്മി, ജി എസ് ഇന്ദു ലക്ഷ്മി, ഇ റീന, പുന്നപ്ര ജ്യോതികുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home