അങ്കണവാടി ജീവനക്കാരുടെ ധർണ

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോ. (സിഐടിയു) കായംകുളം ഐസിഡിഎസ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു ഏരിയാ സെക്രട്ടറി കെ പി മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
അങ്കണവാടികളിലെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനം വഴി നടപ്പാക്കണമെന്ന കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കായംകുളം ഐസിഡിഎസ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സിഐടിയു ഏരിയാ സെക്രട്ടറി കെ പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് സിലി അധ്യക്ഷയായി. സെക്രട്ടറി സുനിത,സതീദേവി പ്രീത,ജയശ്രീ, രമ എന്നിവർ സംസാരിച്ചു.











0 comments